കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം നടന്നുവെന്ന രീതിയിൽ ചില മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോളജ് അധികൃതർ അറിയിച്ചു.
സംഭവം നടന്നുവെന്ന് പറയുന്ന ദിവസം കോളജ് അവധിയായിരുന്നു. മാത്രമല്ല, രാത്രിസമയങ്ങളിൽ കോളജ് പ്രവർത്തിക്കാറുമില്ല.
കോളജിന്റെ സൽപേരിനു കളങ്കമുണ്ടാക്കാനും പൊതുജനമധ്യത്തിൽ കോളജിനെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടാണ് ചില കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. സ്ഥാപനത്തിന് യാതൊരുവിധ ബന്ധവുമില്ലാത്ത സംഭവങ്ങളിൽ കോളജിന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് കോളജ് മാനേജ്മെന്റും പ്രിൻസിപ്പലും പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.